വേങ്ങര
വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത സംഘത്തിലെ നാലുപേർ അറസ്റ്റിൽ. സംഘത്തലവൻ വേങ്ങര സ്വദേശി കരുവേപ്പിൽ ബാബു, കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടൻ ഗിരീഷ് (46), പുതുകീരൻ വീട്ടിൽ അനി (36), പൂക്കോത്ത് വീട്ടിൽ ശശി ബാബു (46) എന്നിവരെയൊണ് മലപ്പുറം ഡാൻസാഫ് ടീം പിടികൂടിയത്.
കുഴൽപ്പണ സംഘത്തിന്റെ വേങ്ങരയിലെ കണ്ണിയാണ് പിടിയിലായ ബാബു. പ്രത്യേക ടീമിന് പരിശീലനം നൽകി 25 ലക്ഷം രൂപ കുഴൽപ്പണം തട്ടാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് ഇവർ പിടിയിലാവുന്നത്. തട്ടിയെടുത്ത മൊബൈൽ ഫോണുകൾ, വ്യാജ ഐഡന്റിറ്റി കാർഡ്, സംഘം ഉപയോഗിച്ച ജീപ്പ് എന്നിവ പൊലീസ് കണ്ടെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..