17 May Tuesday

പൂക്കൈതയിലും ഇനി എളുപ്പയാത്ര

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ പൂക്കൈത കടവ് സന്ദർശിച്ചപ്പോൾ

പൊന്നാനി
നഗരസഭയിൽനിന്ന്‌ വെളിയങ്കോട് പഞ്ചായത്തിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കടവനാട് പൂക്കൈത കടവിൽ പാലം വരും. 
കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതിയുടെ സാധ്യതാ പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി കെആർഎഫ്ബി ഉദ്യോഗസ്ഥർ പൂക്കൈത കടവ് സന്ദർശിച്ചു. 
പാലത്തിന്‌ സർക്കാർ ബജറ്റിൽ 19.17 കോടി വകയിരുത്തിയിരുന്നു. കിഫ്ബി  സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
232 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമുള്ള പാലമാണ്‌ നിർമിക്കുക. ഒന്നര മീറ്റർ നടപ്പാതയും ഒരുക്കും. ഇരുഭാഗത്തും 200 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കും. പദ്ധതി യാഥാർഥ്യമായാൽ വെളിയങ്കോട് താവളകുളം മേഖലയിലെ നിരവധി വിദ്യാർഥികൾക്ക് എളുപ്പത്തിൽ കടവനാട് ഗവ. ഫിഷറീസ് യുപി സ്കൂളിലെത്താം. കടവനാടിനെയും വെളിയങ്കോടിനെയും ബന്ധിപ്പിക്കാൻ പൂക്കൈതപുഴയിലെ കടത്ത് തോണിയായിരുന്നു ആശ്രയം. 
ഒരുകാലത്ത് വെളിയങ്കോട് മേഖലയിൽനിന്നും നിരവധി വിദ്യാർഥികളാണ് കടത്ത് തോണിവഴി കടവനാട് സ്കൂളിലേക്കെത്തിയിരുന്നത്. തോണിയാത്ര ഭീഷണിയായതോടെ വിദ്യാർഥികൾ കിലോ മീറ്ററുകൾ അകലെയുള്ള മറ്റ് സ്കൂളുകളിലേക്ക് മാറി. പാലം യാഥാർഥ്യമായാൽ വീണ്ടും കടവനാട് സ്കൂളിലേക്ക് കുട്ടികളെ ചേർക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top