17 January Sunday

മാവോയിസ്റ്റ് സാന്നിധ്യം; ബൂത്തുകളിൽ പൊലീസ് പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

കാളികാവ്

മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലെ പോളിങ്‌ ബൂത്തുകളുടെ സുരക്ഷ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ബൂത്തുകൾ പരിശോധിച്ചു. പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ്, പോത്തുകല്ല്, നിലമ്പൂർ പൊലീസ് സ്‌റ്റേഷനുകൾക്കുകീഴിലെ വനത്തിലെയും വനമേഖലയോടുചേർന്നുമുള്ള ബൂത്തുകളാണ് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.  ഈ മേഖലകളിൽ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതാണ്. പൂക്കോട്ടുംപാടം, എടക്കര സ്‌റ്റേഷൻ പരിധിയിലെ കരുളായി വനത്തിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.  പെരിന്തൽമണ്ണ എഎസ്പി ഹേമലത, അതത് സ്‌റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ,  നക്‌സൽ വിരുദ്ധ സേനാംഗങ്ങൾ തുടങ്ങിയവരും സംഘത്തിലുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top