08 December Wednesday

കർഷക സമരത്തിന് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

പാണ്ടിക്കാട് നടന്ന ഐക്യദാർഢ്യ യോഗം കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി എം ഷൗക്കത്ത്‌ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
പതിനൊന്നു മാസം പിന്നിട്ട ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ‘ലഖ്നൗ ചലോ' മുദ്രാവാക്യമുയർത്തി ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തി​ന്റെ ഭാഗമായി ഏരിയ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പരിപാടികൾ നടുന്നു. കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി എം ഷൗക്കത്ത്‌ പാണ്ടിക്കാടും ജില്ലാ സെക്രട്ടറി സി ദിവാകരൻ പെരിന്തൽമണ്ണയിലും ഉദ്ഘാടനംചെയ്തു. കാലടി നരിപ്പറമ്പ് സെന്ററിൽ ജില്ലാ പ്രസിഡന്റ്‌ ജ്യോതിഭാസും പൊന്നാനിയിൽ സംസ്ഥാന കമ്മിറ്റിയംഗം രജീഷ് ഊപ്പാലയും കരുവാരക്കുണ്ടിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീറും ഉദ്‌ഘാടനംചെയ്‌തു.
തിരൂരിൽ ആറ്‌ കിലോമീറ്റർ നീണ്ട ഐക്യദാർഢ്യ റാലി നടന്നു. തിരൂർ റിങ്‌ റോഡ് പരിസരത്തുനിന്നാരംഭിച്ച റാലി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ അധ്യക്ഷനായി. ആലത്തിയൂരിൽ സമാപന പൊതുയോഗം പി ജ്യോതിഭാസ് ഉദ്ഘാടനംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top