മങ്കട
മങ്കട ഹൈസ്കൂൾ 1982 ബാച്ച് വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷവും പുറം ചവിട്ടുപടിയാക്കി മാതൃകാ രക്ഷാപ്രവർത്തനം നടത്തിയ ജയ്സലിന് 25,000 രൂപയും നൽകി. 1982 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥിയും ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. കെ സക്കീന, മങ്കടയിലെ സാമൂഹ്യപ്രവർത്തകന്‍ സമദ് പറച്ചിക്കോട്ടിൽ, കെ രവീന്ദ്രൻ, അഷ്റഫ് എലിക്കോട്ടിൽ, സമദ് ആലങ്ങാടൻ, കെ നളിനി എന്നിവർ വെള്ളിയാഴ്ച കലക്ടറേറ്റിലെത്തി തുക കൈമാറി.