20 September Monday

കോൺഗ്രസിന്റേത്‌ കിരാത 
രാഷ്ട്രീയനയം: 
എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നു

 

നിലമ്പൂർ
എണ്ണിയാലൊടുങ്ങാത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ മനുഷ്യത്വരഹിതമായ കിരാത രാഷ്ട്രീയനയമാണ് കോൺഗ്രസിന്റേതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ് പറഞ്ഞു. കെ കുഞ്ഞാലി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  കോൺഗ്രസിന്റെ രാഷ്ട്രീയ തേർവാഴ്ച ഒരുകാലത്ത് കേരളത്തിന്റെ സ്വൈര ജീവിതം തകർത്തതാണ്. 
ആ തേർവാഴ്ചയുടെയും കൊലപാതക രാഷ്ട്രീയത്തിന്റെയും ഇരയാണ് സഖാവ് കുഞ്ഞാലി. കുഞ്ഞാലിയിലൂടെ കോൺഗ്രസ് തകർക്കാൻ ശ്രമിച്ച കമ്യൂണിറ്റ് പ്രസ്ഥാനം  ഈ നാട്ടിലെ അശരണരുടെയും പാവങ്ങളുടെയും അത്താണിയാണ്. കുഞ്ഞാലി ജനങ്ങൾക്കുവേണ്ടി വിളിച്ച മുദ്രാവാക്യങ്ങളാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്ന എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കുവേണ്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top