തിരൂരങ്ങാടി
ദേശത്തിന്റെ ആഘോഷത്തിന് നാട് ഒഴുകിയെത്തിയപ്പോൾ മൂന്നിയൂർ കളിയാട്ടത്തിന് ആവേശം കൊട്ടിക്കയറി. വെള്ളി രാവിലെമുതൽ വിവിധ സംഘങ്ങൾ അരിയെറിഞ്ഞും നൃത്തംചവിട്ടിയും ആഹ്ളാദ തിമർപ്പിലാറാടി പൊയ്ക്കുതിരകളുമായി കളിയാട്ടക്കാവിലേക്കെത്തി.
പൈങ്ങാംകുളവും ആൽത്തറയും ചുറ്റിയാണ് കുതിര സംഘങ്ങൾ കാവിലേക്കെത്തിയത്. മതസൗഹാർദ സന്ദേശം പകർന്ന് മുട്ടിച്ചിറ പള്ളിയിലും മമ്പുറം മഖാമിലുമെത്തി ദർശനം വാങ്ങി. ആചാരപ്രകാരം സാംബവ മൂപ്പന്റെ കുതിരയാണ് ആദ്യം കാവ് തീണ്ടിയത്. ശേഷം മറ്റ് ദേശക്കാരുടെ കുതിരകളുമെത്തി. ക്ഷേത്രത്തിൽ മൂന്ന് തവണ വലംവച്ചശേഷം കുതിരപ്പായ്ക്കൽ തറയിൽ ഇരിക്കുന്ന കാവുടയ നായർക്ക് കുതിരപ്പണം നൽകി കുതിരകളെ തച്ചുടച്ചു. രാത്രി വൈകിയാണ് കുതിരസംഘങ്ങളുടെ വരവ് അവസാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..