11 July Saturday

അഞ്ച് പേര്‍ക്കുകൂടി രോഗബാധ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
മലപ്പുറം
ജില്ലയിൽ അഞ്ച് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് 21ന് സ്വകാര്യ വാഹനത്തിൽ വീട്ടിൽ എത്തിയ പരപ്പനങ്ങാടി സ്വദേശിയായ 33കാരൻ, ഇദ്ദേഹത്തിന്റെ മാതാവ് 60കാരി, 14ന് സ്വകാര്യ ബസിൽ മുംബൈയിൽനിന്ന് വീട്ടിലെത്തിയ മുന്നിയൂർ ആലുങ്ങൽ വെളിമുക്ക് സ്വദേശി 50കാരൻ, ഡൽഹിയിൽനിന്നുള്ള പ്രത്യേക ട്രെയിനിൽ 20ന് വീട്ടിലെത്തിയ മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി 24കാരൻ, 20ന് ദുബായിൽനിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കൽകടവ് സ്വദേശി 25കാരൻ എന്നിവർക്കാണ് രോഗബാധ. അഞ്ചുപേരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. 
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 49 പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിനിയും മറ്റൊരാൾ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 47 പേരുമലപ്പുറം
ജില്ലയിൽ അഞ്ച് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ണ്ട്‌. മലപ്പുറം സ്വദേശിയായ ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 22 പേർ രോഗം ഭേദമായി വീടുകളിലേക്ക്‌ മടങ്ങി. ജില്ലയിൽ ഇതുവരെ 3394 പേർക്ക്‌ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 180 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്‌.
നിരീക്ഷണത്തിലുള്ളവർ 12,262
402 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 12,262 പേരാണ് നിരീക്ഷണത്തിലുള്ളത്. 125 പേർ  വിവിധ ആശുപത്രികളിൽ. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 120 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും ഐസൊലേഷനിലാണ്.
 
പ്രധാന വാർത്തകൾ
 Top