28 May Thursday

അഭയം അരികെ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 തിരൂർ 

നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർക്ക് തണലായി തിരൂർ നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ തിരൂർ ജിഎംയുപി സ്കൂളില്‍ ഇവര്‍ക്ക് ഷെൽട്ടർ ഒരുക്കി. 
കോവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ ഭക്ഷണം കിട്ടാതെ ദുരിതത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭ മുന്നിട്ടിറങ്ങിയത്. 
രണ്ട് കുട്ടികൾ, അഞ്ച് സ്ത്രീകൾ അടക്കം 25 പേര്‍ക്ക് ഷെൽട്ടറിൽ അഭയം നല്‍കി. ഇവർക്ക് വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ ന​ഗരസഭാ അധികൃതര്‍ ഏർപ്പെടുത്തി. വെള്ളിയാഴ്ചമുതൽ തിരൂർ ടൗൺ ഹാൾ കേന്ദ്രീകരിച്ച് സമൂഹ അടുക്കളയും പ്രവർത്തനമാരംഭിക്കും. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്കും സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം ലഭിക്കും. 
തിരൂർ നഗരസഭാ ചെയർമാൻ കെ ബാവ, തഹസിൽദാർ ടി മുരളി, തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത്, മുനിസിപ്പൽ സെക്രട്ടറി എസ് എസ് സജി, ഹെൽത്ത് സൂപ്പർവൈസർ മണികണ്oൻ, പി പി ലക്ഷ്മണൻ, റഹീം മേച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ഷെൽട്ടർ പ്രവര്‍ത്തനം. 
പ്രധാന വാർത്തകൾ
 Top