07 February Tuesday
കളിക്കുമുന്നേ ബിരിയാണി,


ഭാഗ്യം ബ്രസീല്‍ തോറ്റില്ല!

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ബ്രസീൽ ഫാൻസ് പെരിന്തൽമണ്ണ ജൂബിലിയിൽ ഒരുക്കിയ സൗജന്യ ബിരിയാണി വാങ്ങാനെത്തിയ ജനക്കൂട്ടം

പെരിന്തൽമണ്ണ
സൗദിക്കെതിരെ അർജന്റീന, ജപ്പാനോട്‌ ജർമനി. ആദ്യ കളിയിലെ അട്ടിമറിയിൽ ഞെട്ടിയ ആരാധകർ കാത്തിരുന്നത്‌ ബ്രസീലിന്റെ മത്സരമായിരുന്നു. കാനറികളുടെ തോൽവികാണാൻ ഉറക്കമൊഴിച്ചവരിൽ അർജന്റീന, ജർമനി ആരാധകരായിരുന്നു മുന്നിൽ. തോറ്റാൽ കിട്ടിയത്‌ തിരിച്ചുകൊടുക്കാമല്ലൊ!  
എന്നാൽ പെരിന്തൽമണ്ണ ജൂബിലിയിലെ ബ്രസീൽ ഫാൻസ്‌ തങ്ങളുടെ ടീമിന്റെ ആദ്യ കളികാണാനെത്തിയവരെ ബിരിയാണി വിളമ്പിയാണ്‌ സ്വീകരിച്ചത്‌. കളികഴിഞ്ഞപ്പോൾ ടീമിനൊപ്പം ഫാൻസും ജയിച്ചു.   
പെരിന്തൽമണ്ണ ജൂബിലി റോഡിലെ ബിഗ്‌ സ്ക്രീനിൽ കളികാണാനെത്തുന്നവർക്ക്‌ സൗജന്യമായി ബിരിയാണിയെന്ന ബ്രസീല്‍ ആരാധകരുടെ ഓഫറിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ കളിക്കുമുമ്പുതന്നെ ജൂബിലിയിലേക്ക് ബിരിയാണി വാങ്ങാൻ എത്തുന്നവരുടെ തിരക്കായി. ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ്‌ സകല കളിയാരാധകരും ബിരിയാണി വാങ്ങാനെത്തി. ഈസമയം ഇത് വഴിയുള്ള ഗതാഗതക്കുരുക്കും രൂക്ഷമായി. രണ്ടായിരത്തോളം പേരാണ് ബിരിയാണി വാങ്ങാൻ എത്തിയത്. വന്നവര്‍ക്കെല്ലാം ബിരിയാണി കൊടുക്കാന്‍ സാധിച്ചെന്ന് പരിപാടിക്ക് നേതൃത്വംനൽകിയ ബ്രസീൽ ഫാൻസ് ഭാരവാഹികൾ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top