28 November Sunday

ഹൈപ്പർ റിയലിസത്തിന്റെ 
‘വര’പ്രസാദം

സ്വന്തം ലേഖകന്‍Updated: Tuesday Oct 26, 2021

ഹരിപ്രസാദ് സുകുമാരൻ അക്രലി​ക് പെയിന്റ്‌ ഉപയോ​ഗിച്ച് വരച്ച ചിത്രം

 നിലമ്പൂർ

ആരെയും അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് ഹരിപ്രസാദിന്റെ കൈമുതൽ. വിശ്വസിക്കാൻ കഴിയാത്ത വിധം ഒറിജിനലിനെ വെല്ലുന്നവ. ഹൈപ്പർ റിയലസ്റ്റിക് ചിത്രകലയിലൂടെ പുതുവഴി തേടുകയാണ് നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി ശ്രീനിലയം ഹരിപ്രസാദ് സുകുമാരൻ. അക്രലി​ക് പെയിന്റ്‌ ഉപയോ​ഗിച്ച് ഈ ഇരുപത്തിയെട്ടുകാരൻ വരച്ച ചുരുണ്ട മുടിയുള്ള ആഫ്രിക്കൻ പെൺകുട്ടിയുടെ ചിത്രം നവമാധ്യമങ്ങളിൽ തരം​ഗമാണ്.  അധികമാരും ഉപയോ​ഗിക്കാത്ത ചിത്രകലാ രീതിയാണ് ഹൈപ്പർ റിയലിസ്റ്റിക് പെയിന്റിങ്‌. കഴിഞ്ഞ 20 വർഷങ്ങളായി ഹരി ഈ രംഗത്തുണ്ട്‌. വരയ്ക്കുന്നതെന്തായാലും അവയുടെ സൂക്ഷ്മഭാവങ്ങൾ അണുവിട തെറ്റാതെ പകർത്തും. അതുകൊണ്ടുതന്നെ ഹരിപ്രസാദ് വരച്ച ചിത്രങ്ങൾ യഥാർഥ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിക്കുകയും ഫോട്ടോഷോപ്പാണെന്ന് ആരോപണം ഉയർത്തുന്നവരുമുണ്ട്. തെറ്റിധാരണയുടെ പേരിൽ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽനിന്ന് അവ എടുത്തുകളഞ്ഞ സംഭവങ്ങളുമുണ്ടായി.  ഒരു ഹൈപ്പർ റിയലിസ്റ്റിക് ചിത്രം വരയ്ക്കാൻ ആഴ്കകൾമുതൽ മാസങ്ങൾവരെ എടുക്കുമെന്ന് ഹരി പറഞ്ഞു. നവമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധനേടിയ ബ്ലാ​ക്ക് പ​ഗിന്റെ ചിത്രം വരയ്ക്കാൻ ഒരുമാസം സമയമെടുത്തു. ചുരുണ്ട മുടിയുള്ള ആഫ്രിക്കൻ പെൺകുട്ടിയുടെ ചിത്രം വരയ്ക്കാനും ഇതേ സമയമെടുത്തിട്ടുണ്ട്. ചാർക്കോൾ പെൻസിൽ ഉപയോ​ഗിച്ചാണ് ബ്ലാ​ക്ക് പ​​​ഗ് പട്ടിയുടെ ചിത്രം വരച്ചത്‌.  ചിത്രകലാ ഓൺലൈൻ ക്ലാസും ഹരി നടത്തുന്നുണ്ട്. ഹരി ആർട്സ് എന്ന് പേരിലുള്ള ഓൺലൈൻ ക്ലാസിൽ 400ലധികം പേർ പഠിക്കുന്നുണ്ട്. ഇതിൽ കൂടൂതലും വിദേശ രാജ്യങ്ങളിലുള്ളവരാണ്. ഓസ്ട്രേലിയ, യുകെ, യുഎസ്എ, ദുബായ്, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ളവരും ഹരിയുടെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിക്കുന്നുണ്ട്.  നിരവധി ടെലി സിനിമകളും ഹരി സംവിധാനംചെയ്തിട്ടുണ്ട്. വെല്ലൂർ പാലാർ അ​ഗ്രികൾച്ചർ കോളേജിലെ അസി. പ്രൊഫസറാണ് ഹരിപ്രസാദ് സുകുമാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top