24 November Tuesday

വീടിന്റെ വാതിൽ തകർത്ത് സ്വർണവും പണവും മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
മങ്കട
പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് ഏഴേകാൽ പവൻ സ്വർണവും 8000 രൂപയും കവർന്നു. മങ്കട മരമില്ലിന് പിൻവശം മണിയറയിൽ പരേതനായ അബ്ദുൾ കരീമിന്റെ വീട്ടിലാണ് മോഷണം. മകൻ  ജിംഷാദിന്റെ  ഭാര്യ റംസിനയുടെ ആഭരണങ്ങളാണ് മോഷണംപോയത്. 
ഒരാഴ്ചയായി  വയനാട്ടിലായിരുന്ന കുടുംബം,  ശനിയാഴ്ച തിരിച്ചെത്തിയപ്പോഴാണ്  വാതിലുകൾ തകർത്തതുകണ്ടത്. പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടപ്പെട്ടതറിയുന്നത്. വീട്ടിലെ അലമാരകളും കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചിട്ടിട്ടുണ്ട്. റംസീനയുടെ പരാതിയിൽ മങ്കട  പൊലീസ് കേസെടുത്തു. ഒരാഴ്ചമുമ്പ് അരിപ്രയിലും സമാനമായ മോഷണം നടന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top