28 November Saturday

തൊഴിൽ നിഷേധം; കരിപ്പൂരിൽ കരാർ തൊഴിലാളികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
കരിപ്പൂർ 
കരിപ്പൂർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിനെതിരെ താൽക്കാലിക ജീവനക്കാരുടെ പ്രതിഷേധം.  ജീവനക്കാരെ നിയമിച്ച ഭദ്ര ഇന്റർനാഷണൽ കമ്പനി കാലാവധി തീരും മുമ്പേ കരാർ അവസാനിപ്പിച്ചു. ഇതോടെയാണ്‌  കമ്പനി നിയമിച്ച 80ഓളം തൊഴിലാളികൾക്ക് ഞായറാഴ്ചയോടെ തൊഴിലില്ലാതായത്‌.
 ഞായറാഴ്ച രാത്രിമുതലാണ് ഭദ്ര ഇന്റർനാഷണൽ കരിപ്പൂർ വിമാനത്താവളത്തിലെ കരാർ  അവസാനിപ്പിച്ചത്. ഗ്രൗണ്ട് ഹാൻഡ്‌ലിങ് തൊഴിൽ കരാറെടുക്കാൻ ഡൽഹി ആസ്ഥാനമായ മറ്റൊരു കമ്പനി ഞായറാഴ്ച  കരിപ്പൂരിലെത്തി. നിലവിലെ തൊഴിലാളികൾക്ക് പുതിയ കമ്പനി തൊഴിൽ നിഷേധിച്ച്‌‌ കൊച്ചിയിൽനിന്ന് തൊഴിലാളികളെ എത്തിച്ച് തൊഴിലെടുപ്പിച്ചു.  ഇതിനെതിരെ നിലവിലെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.   കമ്പനി അധികൃതർ  സിഐടിയു അടക്കമുള്ള വിവിധ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. മൂന്നുദിവസത്തിനകം നിലവിലെ തൊഴിലാളികളെ ഏറ്റെടുത്ത്‌ തൊഴിൽ നൽകാൻ തീരുമാനമായി.  ടി വി ഇബ്രാഹിം എംഎൽഎ, തൊഴിലാളി സംഘടനാ പ്രതിനിധികളായ അഡ്വ. സി ബാബു, എ കെ അബ്ദുറഹ്മാൻ, എം അൻവർ സാദത്ത്‌, എം കെ നന്ദകുമാർ, കമ്പനി മാനേജർ കുഷ്‌വന്ത്‌ കൗശൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top