16 October Saturday
ഫണ്ട്‌ ശേഖരണത്തിന്‌ മികച്ച പ്രതികരണം

ത്രിപുര ജനതയ്‌ക്ക്‌
 മലപ്പുറത്തിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

പൊന്നാനി കൊട്ടത്തറ ഐടിസി ബ്രാഞ്ചിന്റെ ത്രിപുര ഫണ്ട്‌ സെക്രട്ടറി ദിപേഷ്‌ ബാബുവിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റംഗം ടി എം സിദ്ദീഖ്‌ ഏറ്റുവാങ്ങുന്നു

മലപ്പുറം 

പൊരുതുന്ന ത്രിപുര ജനതയ്‌ക്ക്‌ മലപ്പുറത്തിന്റെ ഐക്യദാർഢ്യം. സിപിഐ എം നേതൃത്വത്തിൽ ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ ശനിയും ഞായറും നടന്ന ഫണ്ട്‌ ശേഖരണത്തിൽ നാടാകെ അണിചേർന്നു. വീടുകളിൽ കയറിയിറങ്ങിയ പാർടി പ്രവർത്തകരെ ജനം ഹൃദയത്തോട്‌ ചേർത്താണ്‌ വരവേറ്റത്‌. പൊതുജനങ്ങളിൽനിന്നാകെ വലിയ പ്രതികരണമാണ്‌ ഉണ്ടായത്. പൊന്നാനി കൊട്ടത്തറ ഐടിസി ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി എം സിദ്ദീഖും പരപ്പനങ്ങാടി ടൗണിൽ ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരനും നെടുവ മുണ്ടിയൻകാവിൽ തിരൂരങ്ങാടി ഏരിയാ സെക്രട്ടറി ടി പ്രഭാകരനും കൊണ്ടോട്ടി 17ൽ കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസും നിലമ്പൂർ ചോക്കാട് സ്രാമ്പിക്കല്ലിലും കേളുനായർപ്പടിയിലും ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനും ഫണ്ട്‌ ശേഖരണത്തിൽ പങ്കാളിയായി.  തിരൂർ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി തിരൂർ ടൗണിലും മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്‌നു കോട്ടപ്പടി ലോക്കലിലെ വലിയങ്ങാടിയിലും ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി കുന്നുമ്മൽ ലോക്കലിലെ വെളുത്തേടത്ത്‌മണ്ണയിലും വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ആതവനാടും എടക്കര ഏരിയാ സെക്രട്ടറി  ടി രവീന്ദ്രൻ മരുത ലോക്കലിലെ  നാരോക്കാവിലും മങ്കട ഏരിയാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്‌ അങ്ങാടിപ്പുറം ടൗണിലും വണ്ടൂർ ഏരിയാ സെക്രട്ടറി ബി മുഹമ്മദ്‌ റസാഖ്‌ വണ്ടൂരിലും പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷ്‌ പെരിന്തൽമണ്ണ ടൗണിലും അരീക്കോട്‌ ഏരിയാ സെക്രട്ടറി കെ ഭാസ്‌കരൻ കുഴിമണ്ണ കടുങ്ങല്ലൂരിലും ജില്ലാ കമ്മിറ്റിയംഗം വി ടി സോഫിയ തെന്നലയിലും താനൂർ ഏരിയാ സെക്രട്ടറി കെ ടി ശശി നിറമരുതൂർ, താനൂർ ഒട്ടുംപുറം എന്നിവിടങ്ങളിലും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top