16 October Saturday

ഓപ്പറേഷൻ പി ഹണ്ട്‌; ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

എടക്കര

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ജില്ലയിൽ ഒരാൾ പിടിയിൽ.  ഒരാള്‍ക്കെതിരെ കേസ്.    വെള്ളക്കട്ട ചീനിക്കൽ അബ്ദുൽ വദൂദി (31)നെയാണ്‌ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.  കുറേ നാളായി ഇയാളെ സൈബർസെൽ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി ഫൊറൻസിക് വിഭാഗത്തിനു കൈമാറി. മലപ്പുറം സ്റ്റേഷൻ പരിധിയിൽ മേൽമുറി സ്വദേശിക്കെതിരെ കേസെടുത്തത്. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്.  നിരോധിത സൈറ്റുകളിൽനിന്ന്‌ കുട്ടികളുടെ നഗ്ന വീഡിയോകൾ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്ന്‌ തെളിഞ്ഞാൽ പോക്സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top