16 October Saturday

ഗ്രാമീൺ ബാങ്കിൽ ആവശ്യത്തിന് 
ജീവനക്കാരെ നിയമിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

മലപ്പുറം

കേരള ഗ്രാമീൺ ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയിസ് യൂണിയന്റെയും കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈനിൽ ഓൾ ഇന്ത്യ റീജണൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് സി രാജീവൻ ഉദ്ഘാടനംചെയ്തു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പട്ടു.  എംപ്ലോയിസ് യൂണിയന്‍ പ്രസിഡന്റ് എം പി മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വിനീത് റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി ജില്ലാ സെക്രട്ടറി ജി കണ്ണൻ, കെജിബിഇയു കേന്ദ്ര കമ്മിറ്റി അംഗം മനോജ് കെ മോഹൻ, കെജിബിഒയു ജില്ലാ പ്രസിഡന്റ് എ ആർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കെ എം മോഹൻ കുമാർ സ്വാഗതവും കെ പി പ്രശാന്ത് നന്ദിയും പറഞ്ഞു.  കെജിബിഇയു ഭാരവാഹികൾ: പി ജയൻ (പ്രസിഡന്റ്), യു സുമേഷ് (സെക്രട്ടറി). കെജിബിഒയു ഭാരവാഹികൾ: കെ വിദ്യ (പ്രസിഡന്റ്), കെ പി പ്രശാന്ത് (സെക്രട്ടറി), നീരജാ രാജേന്ദ്രൻ (വനിതാ സബ് കമ്മിറ്റി കൺവീനർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top