28 October Thursday

ധർണ വിജയിപ്പിക്കും: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
മലപ്പുറം 
കേ​ന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചെറുക്കുക, പിഎഫ്ആ‌ർ‍ഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ സമിതി റിപ്പോ‌ർട്ടിൽ  നടപടി സ്വീകരിക്കുക, കേരള സ‌ർക്കാരിന്റെ ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഒക്ടോബർ 12ന് നടത്തുന്ന ധർണ വിജയിപ്പിക്കാൻ കെജിഒഎ ജനറൽ ബോഡി തീരുമാനിച്ചു. ജില്ലയിലെ 23 യൂണിറ്റുകളിൽ യോ​ഗം പൂ‍ർത്തിയായി.   
ജില്ലാ പ്രസിഡന്റ് എൻ മു​ഹമ്മദ് അഷ്റഫ്, ജില്ലാ സെക്രട്ടറി എം ശ്രീഹരി, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ പ്രകാശ് പുത്തൻമഠത്തിൽ, പി ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം കെ രജനി, എം വി വിനയൻ, ജില്ലാ ട്രഷറർ പി രാജു, ജോ. സെക്രട്ടറി പി വിനോദ്, ബെന്നി സെബാസ്റ്റ്യൻ, സെക്രട്ടറിയറ്റ് അം​ഗങ്ങൾ എന്നിവ‍ർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top