17 September Tuesday

പപ്പടത്തിൽ തട്ടിപ്പുവേണ്ട ‘പൊടിച്ചടുക്കും’

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 

മലപ്പുറം
മായംകലർന്ന പപ്പടം പിടിച്ചെടുക്കാൻ ഭക്ഷ്യസുരക്ഷാ  വകുപ്പിന്റെ പരിശോധന.  തിരൂരങ്ങാടി, തിരൂർ, മഞ്ചേരി, ഏറനാട്‌, കൊണ്ടോട്ടി, 
നിലമ്പൂർ, വേങ്ങര, മങ്കട, പെരിന്തൽമണ്ണ, തവനൂർ എന്നിവിടങ്ങളിൽനിന്ന്‌ പപ്പട സാമ്പിൾ ശേഖരിച്ച്‌  കോഴിക്കോട്ടെ  ലാബിലേക്കയച്ചു. പപ്പടത്തിൽ അപ്പക്കാരത്തിന്‌ പകരം അലക്കുകാരം ഉപയോഗിക്കുന്നുവെന്ന പരാതി നേരത്തെ കിട്ടിയിരുന്നു. 
ഓണവിപണിയിൽ മായംചേർത്ത പപ്പടം വിൽക്കുന്നത്‌ തടയാനാണ്‌ പരിശോധനയെന്ന്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top