17 September Tuesday

എല്ലാ സ്‌കൂളുകളിലും പ്രീ പ്രൈമറി ക്ലാസ് തുടങ്ങണം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ടി കെ ഹംസ ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

മുഴുവൻ സർക്കാർ–- എയ്ഡഡ്‌ സ്‌കൂളുകളിലും പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കണമെന്നും അധ്യാപകർക്ക്‌ ശമ്പള സ്‌കെയിൽ അനുവദിക്കണമെന്നും കെഎസ്‌പിപിടിഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 
ഓണക്കാലത്ത്‌ പ്രീ പ്രൈമറി അധ്യാപകർക്കും അലവൻസ്‌ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുനിസിപ്പൽ ബസ്‌ സ്‌റ്റാൻഡ്‌ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്‌ഘാടനംചെയ്‌തു. എം ജെ സുമണി അധ്യക്ഷയായി. 
ജനറൽ സെക്രട്ടറി എം ഹേമലത പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉമാദാസ്‌ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. കെഎസ്‌ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്‌ണൻ, സെക്രട്ടറി കെ ബദറുന്നീസ, വി പി അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ഡി ശ്രീദേവി (പ്രസിഡന്റ്‌), എം ഹേമലത (ജനറൽ സെക്രട്ടറി), ഉമാദാസ്‌ (ട്രഷറർ).
പ്രളയബാധിതർക്ക്‌   വീട്‌ നിർമിച്ച്‌ നൽകും
പ്രളയബാധിതർക്ക്‌ കൈത്താങ്ങാകാൻ പ്രീ പ്രൈമറി അധ്യാപികമാരും.  കെഎസ്‌പിപിടിഎ സംസ്ഥാന സമ്മേളനത്തിലാണ്‌ പ്രളയത്തിൽ വീട് തകർന്നവർക്ക്‌ വീട്‌ നിർമിച്ച്‌ നൽകാൻ  തീരുമാനിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ പ്രീ പ്രൈമറി അധ്യാപികമാരിൽനിന്നും സംഭാവന സമാഹരിച്ച്‌ ഒരു വീടാണ്‌ നിർമിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top