05 August Wednesday

കറൻസിക്ക് പകരം‌ കടലാസ്‌ കെട്ട് നൽകി; ബംഗാൾ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

സിക്കന്തര്‍ അലി

ചങ്ങരംകുളം
കറൻസിക്ക്‌ പകരം കടലാസ്‌ കെട്ടുകള്‍ നല്‍കി വ്യാപാരിയെ കബളിപ്പിച്ച് മുങ്ങിയ ബംഗാള്‍ സ്വദേശിയെ ചങ്ങരംകുളം പൊലീസ് പിടികൂടി.  സിക്കന്തര്‍ അലി (54)യാണ്‌ പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപത്തെ താമസസ്ഥലത്തുനിന്ന്‌ അറസ്‌റ്റിലായത്‌.‌ ഒപ്പമുണ്ടായിരുന്നയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്‌. 17ന് ചങ്ങരംകുളത്തായിരുന്നു സംഭവം. കൊപ്പം സ്വദേശിയായ വ്യാപാരിയിൽനിന്ന് ഗൾഫ്‌ കറൻസിയായ‌ ദിര്‍ഹം നര്‍കാമെന്ന് പറഞ്ഞ്‌ അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയശേഷം കടലാസ്‌ കെട്ടുകൾ നൽകുകയായിരുന്നു.  പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ്‌ പൊലീസിൽ പരാതി നൽകിയത്‌. ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യപ്രതിയെ പിടികൂടിയത്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top