16 July Thursday

ഭർത്താവിനെ മർദിച്ചതായി പഞ്ചായത്തംഗത്തിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
വേങ്ങര 
ഭർത്താവിനേയും വയോധികനായ ഭർതൃപിതാവിനേയും ആക്രമിച്ചതായി വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം കെ ആയിഷാബിക്കെതിരെ പരാതി. ഞായറാഴ്ച വൈകിട്ട്‌  അഞ്ചോടെ വേങ്ങര നെടുമ്പറമ്പിലെ വീട്ടിലെത്തി‌യ  ആയിഷാബി, സഹോദരൻ മുഹമ്മദ്, ആയിഷാബിയുടെ മക്കളായ നിസാഫ്, റാസിഫ് എന്നിവർ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ്‌ പരാതി. ഗുരുതരമായി പരിക്കേറ്റ പറമ്പിൽ അബ്‌ദുൾ ലത്തീഫ് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.  
ലത്തീഫിന്റെ ഉപ്പ മരക്കാർ (75) കാലിന് പരിക്കേറ്റ് തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അബ്ദുൾ ലത്തീഫിന്റെ അനിയൻ ഗഫൂറിനും പരിക്കുണ്ട്. അക്രമം അറിഞ്ഞ് വേങ്ങര പൊലീസ് സ്ഥലത്തെത്തിയിരുന്നു.  മെഡിക്കൽ കോളേജ് പൊലീസ് അബ്ദുൾ ലത്തീഫിൽനിന്ന്‌ മൊഴിയെടുത്തു. ഏറെക്കാലമായി ആയിഷാബിയും ഭർത്താവ് അബ്ദുൾ ലത്തീഫും അകന്നുകഴിയുകയാണ്.
പ്രധാന വാർത്തകൾ
 Top