07 April Tuesday

വീട്‌ നാടിന്‌: ബഷീർ പടിയിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
സ്വന്തം ലേഖകൻ
മങ്കട
കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ‌ഹോം കൊറന്റൈന്‌ വീട്‌ വിട്ട്‌ നൽകി സിപിഐ എം നേതാവ്‌. പുഴക്കാട്ടിരി  പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാനും സിപിഐ എം പുഴക്കാട്ടിരി ലോക്കൽ കമ്മിറ്റിയംഗവുമായ  പി ടി ബഷീറാണ്‌ സഹജീവി സ്‌നേഹത്തിന്റെ കഥ പറയുന്നത്‌.   
നീരീക്ഷണത്തിൽ കഴിയേണ്ടവരെ താമസിപ്പിക്കാൻ  പഞ്ചായത്തുകൾ അനുയോജ്യമായ സ്ഥലം കണ്ടത്തണമെന്ന സർക്കാർ നിർദേശം അനുസരിച്ചാണ്‌ ബഷീർ വീട്‌ വിട്ട്‌ നൽകിയത്‌. മങ്കട ബ്ലോക്ക് ഓഫീസിന് സമീപമുള്ള 20 പേർക്കുവരെ നിരീക്ഷണത്തിൽ കഴിയാവുന്ന 3000 സ്ക്വയർ ഫീറ്റ് വീടാണ് പഞ്ചായത്തിന് വിട്ട് കൊടുത്തത്‌. സമതപത്രം പഞ്ചായത്ത് പ്രസിഡന്റ്‌  പി കെ ജയറാമിന് കൈമാറി. താനടക്കം കുടുംബാംഗങ്ങൾ എല്ലാം തൊട്ടടുത്തുള്ള തറവാട്ട് വീട്ടിലേക്കും മറ്റ് ബന്ധുവീടുകളിലേക്കും മാറി താമസിക്കുമെന്ന്  ബഷീർ പറഞ്ഞു. ബഷീറിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ബഷീർ നൽകിയ സമ്മതപത്രം കലക്ടർക്ക്‌ കൈമാറുമെന്നും പ്രസിഡന്റ്‌ പി കെ ജയറാം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top