31 March Tuesday

ചൈനയിൽനിന്ന്‌ കേരളത്തിന്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
വണ്ടൂർ
കോവിഡ്‌ കാലത്ത്‌ ചൈനയിൽനിന്നുള്ള അനുഭവങ്ങൾക്ക്‌ പ്രസക്തിയേറെ. മഹാരോഗം മൂവായിരത്തിലേറെ പേരുടെ ജീവനെടുത്ത ചൈനയിൽനിന്ന്‌ മലയാളി മെഡിക്കൽ വിദ്യാർഥിനി ശ്രീപ്രഭ പറയുന്നു–-ആരോഗ്യവകുപ്പധികൃതരുടെ നിർദേശം പാലിക്കുക, പുറത്തിറങ്ങാതിരിക്കുക. ചൈനയിലെ അനുഭവങ്ങൾ വിവരിച്ചും കേരള സർക്കാർ നടപടിക്ക്‌ നന്ദി അറിയിച്ചും സമൂഹമാധ്യമങ്ങളിൽ വീഡിയോയിട്ടു. 
 ഷീജിയാംങ്‌ യൂണിവേഴ്സിറ്റിയിലെ അഞ്ചാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്‌ വണ്ടൂർ സ്വദേശിനി ശ്രീപ്രഭ. അവിടെ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതയാണിപ്പോൾ. 
കൊറോണ റിപ്പോർട്ട് ചെയ്തശേഷം കൂടെയുണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത്‌ ഇന്ത്യക്കാർ  തിരിച്ചുപോന്നു. ശ്രീപ്രഭ അവിടെ തുടരുകയായിരുന്നു.  
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും വണ്ടൂർ പഞ്ചായത്ത് അംഗവുമായ കെ പ്രഭാകരൻ–- ശ്രീജ ദമ്പതികളുടെ മകളാണ്‌.
പ്രധാന വാർത്തകൾ
 Top