27 May Wednesday

10,515 പേര്‍ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
സ്വന്തം ലേഖകൻ
മലപ്പുറം
കോവിഡ് 19 പ്രതിരോധത്തിനായി ബുധനാഴ്‌ച  617 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ  നിരീക്ഷണത്തിലായവരുടെ എണ്ണം 10,515 ആയി. 55 പേർ വിവിധ ആശുപത്രികളിലായി ഐസൊലേഷനിലാണെന്ന്‌  കലക്ടർ ജാഫർ മലിക് കോവിഡ് പ്രതിരോധ മുഖ്യസമിതി അവലോകന യോഗത്തിൽ അറിയിച്ചു. 
10,434 പേർ വീടുകളിലും 26 പേർ കൊവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. 
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 41ഉം തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ചും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആറും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്നുപേരും ഐസൊലേഷൻ വാർഡുകളിലുണ്ട്‌. 
   ജില്ലയിൽ ബുധനാഴ്‌ച ആർക്കും വൈറസ് ബാധ പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന അറിയിച്ചു. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളിൽ 316 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 111 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്‌. 
പ്രധാന വാർത്തകൾ
 Top