30 May Saturday

കമ്യൂണിറ്റി കിച്ചൻ പ്രവർത്തനക്ഷമമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
മലപ്പുറം
മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിങ്ങിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി  കലക്ടർ ജാഫർ മലികിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. യോഗത്തിൽ ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണംചെയ്തു. തദ്ദേശ സ്ഥാപനങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഐസൊലേഷനിൽ കഴിയുന്നവർ ഉൾപ്പെടെ ഭക്ഷണം ആവശ്യപ്പെടുന്ന ആർക്കും സഹായമെത്തിക്കാൻ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനക്ഷമമാക്കാനും കലക്ടർ ഉത്തരവിട്ടു.
  അതിഥി സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം. തുടർന്ന് ഈ ക്യാമ്പുകളുടെ വിവരം വില്ലേജ് ഓഫീസർമാർ കൈമാറുന്ന മുറയ്ക്ക് പഞ്ചായത്ത് സെക്രട്ടറിമാർ ഇവർക്കാവശ്യമായ ഭക്ഷണവും ക്യാമ്പുകളിലെ ശുചിത്വവും ഉറപ്പ് വരുത്തണമെന്നും കലക്ടർ നിർദേശിച്ചു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം, ഡെപ്യൂട്ടി കലക്ടർ എൻ പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top