18 June Tuesday

ചിലർക്ക‌് "കമ്യൂണിസ്റ്റോഫോബിയ'യെന്ന‌് മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

 

വളാഞ്ചേരി
തനിക്കെതിരെ യുഡിഎഫ‌് പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച‌് മന്ത്രി കെ ടി ജലീലിന്റെ ഫേസ‌് ബുക്ക‌് പോസ‌്റ്റ‌്. താൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിലാണ‌് ചില പോസ്റ്റുകൾ. തന്റെ  കമന്റിന് ഇമേജായി കൊടുത്ത  സൈബർ ട്രോളറുടെ വിമർശനാത്മകമായ ട്രോളിനെ ആസ‌്പദമാക്കിയാണ‌്  യുഡിഎഫിന്റെ സൈബർ പോരാളികൾ രംഗത്തുവന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിപ്പണിയുംപോലെ പവിത്രമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ്  ട്രോളിന്റെ രത്നച്ചുരുക്കം. 
ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപ്പിച്ച് കൈയുംകെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യംതുളുമ്പുന്ന ട്രോളാണ് അഖില ലോക കുറ്റമായി അവതരിപ്പിക്കുന്നത്. ഇസ്ലാമോഫോബിയ" പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് "കമ്യൂണിസ്റ്റോഫോബിയ’യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ട‌് ഫോബിയകളും ഒരേസമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാസിസ്റ്റുകളും വർണക്കളർ ഖദർധാരികളായ ചില കോൺഗ്രസ‌് ‘ഷോ'വനിസ്റ്റുകളും എന്ന‌് സൂചിപ്പിച്ചാണ‌് ജലീൽ പോസ‌്റ്റ‌് അവസാനിപ്പിക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top