29 February Saturday

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍; ജിഗ്നേഷ് മേവാനി

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

 

മലപ്പുറം 
രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിലാണെന്നും ഫാസിസ്റ്റ് ശക്തികളും മതേതര വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണിതെന്നും  ജിഗ്നേഷ് മെവാനി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ റാലിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം എല്ലാ ജന വിഭാഗങ്ങളുടെയും പ്രശ്നമാണ്. ഇന്ന് ഇസ്ലാമിനെതിരെയെങ്കില്‍ നാളെ മറ്റു വിഭാഗങ്ങളെ ഇവര്‍ ലക്ഷ്യമിടും.  പ്രകൃതിക്ഷോഭം, പ്രളയം സംഭവിച്ചതിനാൽ പലരുടേയും രേഖകൾ നഷ്ടമായിട്ടുണ്ടാകും. അതിനിരയായ ആദിവിസികള്‍ ഉള്‍പ്പെടെ എങ്ങനെയാണ് രേഖകൾ ഹാജരാക്കുക. അങ്ങിനെ വരുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കൽ പാളയങ്ങളില്ലെന്ന് മോദി കള്ളം പറയുകയാണ്. രാജ്യത്തി​ന്റെ അടിസ്ഥാന ആവശ്യങ്ങളായ വസത്രം, ഭക്ഷണം എന്നിവയിലൊന്നും ഭരണകൂടം ശ്രദ്ധ ചെലുത്തുന്നില്ല. അവരുടെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കുക എന്നുള്ളതാണ്. സംഘപരിവാറിനെ മതേതര വിശ്വാസി സമൂഹം നേരിടണം. ഗാന്ധിയൻ സമരരീതികള്‍ എല്ലാവരും പിന്തുടരണമെന്നും മേവാനി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top