27 February Thursday

കരിമ്പുഴയിൽ പ്രകൃതി പഠന ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതത്തിൽ  ത്രിദിന  പ്രകൃതി പഠനക്യാമ്പിന് തുടക്കമായി. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ജില്ലയിലെ 25 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 50  വിദ്യാർഥികൾ പങ്കെടുക്കും. പരിസ്ഥിതി അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പരിശീലനം നൽകുക എന്നിവയാണ്‌ ലക്ഷ്യം.  പക്ഷി നിരീക്ഷണം, പൂമ്പാറ്റ നിരീക്ഷണം, ജൈവവൈവിധ്യ പഠനം, പുഴ പഠനം എന്നിവയാണ്  പ്രധാന പഠന മേഖലകൾ. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ സജികുമാർ ക്യാമ്പ് ഉദ്‌ഘാടനംചെയ്തു. ജയപ്രകാശ് നിലമ്പൂർ അധ്യക്ഷനായി. പൂമ്പാറ്റ നിരീക്ഷകൻ ബാലകൃഷ്ണൻ വളപ്പിൽ,ഹരിതസേന ജില്ലാ കോർഡിനേറ്റർ ഹാമിദലി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി വിപിൻ, വി ഫൗസിയ, അബ്ദുറഹ്മാൻ അടുക്കത്ത്, മായ വാര്യർ, പി സി അബ്ദുൽ ഹലീം, ടി അബ്ദുൽ റഷീദ്  എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top