29 February Saturday

ഒന്നാമതാവാൻ ഒരുമയിൽ ആരവം

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ക്ലിക്ക്‌ ഒരുമ അധ്യാപികാവേദിയുടെ 'ആരവം 2020' പരിപാടി മലപ്പുറം ടൗണ്‍ ഹാളില്‍ ഉദ്ഘാടനംചെയ്യാനെത്തിയ ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ് അംഗങ്ങളുമൊത്ത് സെല്‍ഫിയെടുക്കുന്നു

മലപ്പുറം സ്‌ത്രീ വിമോചന മുദ്രാവാക്യവുമായി ജില്ലയിലെ അധ്യാപികമാരുടെ ചുവടുവയ്‌പിന്‌ കരുത്തുപകർന്ന്‌ ‘ആരവം 2020’. ആടിയും പാടിയും അവർ ഒത്തുചേർന്നപ്പോൾ പിറന്നത്‌ പുതിയ കൂട്ടായ്മ. കല–-കായിക മേഖലയിലെ കഴിവ്‌ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക–-സാംസ്‌കാരിക രംഗങ്ങളിൽ ഇടപെടുന്നതിനുമായി ജില്ലയിലെ അധ്യാപികമാർ ‘ഒരുമ’ അധ്യാപികാവേദി രൂപീകരിച്ചു. സംവിധായിക വിധു വിൻസെന്റ്‌ ഉദ്‌ഘാടനംചെയ്തു. നിലമ്പൂർ ആയിഷ അധ്യക്ഷയായി. കലാപരിപാടി, യാത്രകൾ, സംവാദം, ചർച്ച എന്നിവയിലൂടെ അധ്യാപികമാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌ ലക്ഷ്യം. 17 ഉപജില്ലകളിൽനിന്നായി 1500 പേർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 179 അധ്യാപികമാരെ ആദരിച്ചു. കലാപരിപാടി, പ്രദർശനം, ഭരണഘടനാ വായന, ഫ്ലാഷ്‌ മോബ്‌ എന്നിവ അരങ്ങേറി. നർത്തകി വി പി മൻസിയ, കവയിത്രി അജിത്രി കോട്ടക്കൽ, എഴുത്തുകാരായ ഡോ. മിനി പ്രസാദ്‌, പ്രൊഫ. ഷംസാദ്‌ ഹുസൈൻ എന്നിവർ സംസാരിച്ചു. കെ ബദറുന്നിസ സ്വാഗതവും കെ ടി രാധ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അജിത്രി കോട്ടക്കൽ (ചെയർപേഴ്‌സൺ), കെ ടി രാധ (കൺവീനർ).
പ്രധാന വാർത്തകൾ
 Top