09 December Friday

പിറ്റിൽ വീണ്ടും 
റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കെ ഫാത്തിമ നവാൽ

 തേഞ്ഞിപ്പലം 

ത്രോയിങ്‌ പിറ്റിൽ വീണ്ടും റെക്കോഡ്‌ മേളം. സീനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ തൂത ഡിയുഎച്ച്‌എസ്‌എസിലെ കെ ഫാത്തിമ നവാൽ പുതിയ ദൂരം കണ്ടെത്തി (9.17മീറ്റർ). 2013ൽ വളയംകുളം എംവിഎംആർഎച്ച്‌എസ്‌എസിലെ സനിത സാജൻ (9.10 മീറ്റർ) സ്ഥാപിച്ച  റെക്കോഡാണ്‌ മായിച്ചത്‌. അതുവരെ ഒമ്പത്‌ മീറ്ററിൽ താഴെയെറിഞ്ഞിരുന്ന ഫാത്തിമ അവസാന ഏറിലാണ്‌ മികച്ച ദൂരം കണ്ടെത്തിയത്‌. പ്ലസ്‌ടു കൊമേഴ്‌സ്‌ വിദ്യാർഥിയാണ്‌. ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ 9.26 മീറ്റർ എറിഞ്ഞ്‌ വെള്ളി നേടിയിരുന്നു. പെരിന്തൽമണ്ണ പാതാക്കര കൊളക്കട അബ്ദുൾ നാസറിന്റെയും ജൂമൈലയുടെയും മകളാണ്‌. കെ സുഖൈൽ ആണ്‌ പരിശീലകൻ. ബുധനാഴ്‌ചയും ത്രോയിങ്‌ പിറ്റിൽ മീറ്റ്‌ റെക്കോഡ്‌ പിറന്നിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top