09 December Friday

റെക്കോഡിലേക്ക്‌ നടന്ന്‌ ശീതൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

എം എസ്‌ ശീതൾ

തേഞ്ഞിപ്പലം
എതിരാളികളെ അനായാസം മറികടന്ന്‌ എം എസ്‌ ശീതൾ നടന്നുകയറിയത്‌ റെക്കോഡിലേക്ക്‌. സീനിയർ പെൺകുട്ടികളുടെ മൂന്ന്‌ കിലോമീറ്റർ നടത്തത്തിലാണ്‌ കടകശേരി ഐഡിയൽ എച്ച്‌എസ്‌എസിലെ ശീതൾ പുതിയ സമയം കുറിച്ചത്‌ (16 മി. 50.34 സെ). 2016ൽ പരിയാപുരം സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസിലെ കെ പി സുവർണ കുറിച്ച (18 മി. 48.5 സെ.) സമയമാണ്‌ മറികടന്നത്‌. 2019ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ മൂന്ന്‌ കിലോമീറ്റർ നടത്തത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. കോഴിക്കോട്‌ എകരൂൽ വടക്കേലകത്തൂട്ട ശ്രീനിവാസന്റെയും മിനിയുടെയും മകളാണ്‌. നതീഷ്‌ ചാക്കോയാണ്‌ പരിശീലകൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top