Deshabhimani

യുഡിഎഫ് വർഗീയവാദികളെ കൂട്ടി 
ഘോഷയാത്ര നടത്തുന്നു: എ വിജയരാഘവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:35 AM | 0 min read

താനൂർ
തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാ വർഗീയവാദികളെയുംകൂട്ടി ഘോഷയാത്ര നടത്തുന്ന മുന്നണിയായി യുഡിഎഫ് മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ഇവിടെ വന്ന് മത്സരിക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ  ഈ വർഗീയ  കൂട്ടുകെട്ടിനെ സാധൂകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.
വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. 
പി വി അൻവറിന്റെ സഹായം തേടുന്ന രാഷ്ട്രീയ ഗതികേടിൽ യുഡിഎഫ് എത്തി. ജയിക്കാൻ ഏത് പിന്തിരിപ്പൻ ചിന്തയോടും കൂട്ടുകൂടാമെന്നാണ് യുഡിഎഫ് കരുതുന്നത്. ബിജെപിക്കാരെ നിയമസഭയിലും ലോക്സഭയിലും എത്തിച്ച പാർടിയാണ് കോൺഗ്രസ്.  അവരുടെ പെട്ടിയിലെ 86,000 വോട്ട് കിട്ടിയാണ് തൃശൂരിൽ ബിജെപി ജയിച്ചത്. നേമത്ത് ഒ രാജഗോപാലിനെ ജയിപ്പിച്ചത് അവരാണ്. ആ അക്കൗണ്ട് പൂട്ടിച്ചത്  എൽഡിഎഫാണ്. 
ബിജെപിയും ഹിന്ദുത്വ രാഷ്ട്രീയവും വളരാതിരിക്കാൻ ഏതറ്റംവരെയും ശ്രമിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ന്യൂനപക്ഷ വർഗീയതയെയും ശക്തിയായി നേരിടും. മാധ്യമങ്ങൾ പച്ചനുണകൾ പ്രചരിപ്പിക്കുന്നു. പ്ലസ്ടു സീറ്റ് വിഷയത്തെ വർഗീയമായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിച്ചത്. പ്രവേശനം  പൂർത്തിയായപ്പോൾ 53,000 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.  വർഗീയത പടർത്തിയവർ മാപ്പുപറയണം. 
ഇന്ത്യയിൽ 37 കോടി പേർ അതിദരിദ്രരാണ്. അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ദേശീയപാത വികസനം ഉറപ്പാക്കിയത് ഇടതുപക്ഷമാണ്. നാടിന്റെ പുരോഗതി  തടയാനുള്ള വർഗീയ പിന്തിരിപ്പൻ കൂട്ടുകെട്ടിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home