06 December Monday
ഇബ്രാഹിമിന്റെ 
മൃതദേഹം ലഭിച്ചത്‌ 
കണ്ണൂർ അഴീക്കലിൽ

കടലിൽ കാണാതായ 
മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

ഇബ്രാഹിം

പൊന്നാനി 
പൊന്നാനിയിൽനിന്ന്‌ മത്സ്യബന്ധനത്തിന് പോയി കാണാതായ  മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. പൊന്നാനി മുക്കാടി സ്വദേശി ചന്തക്കാരന്റെ ഇബ്രാഹിമിന്റെ മൃതദേഹമാണ്‌ കണ്ണൂർ അഴീക്കലിൽ കിട്ടിയത്‌. 
ഞായർ വൈകിട്ട്‌ നാലോടെ  കടലിൽ മൃതദേഹം കണ്ട മത്സ്യതൊഴിലാളികൾ ഫിഷറീസ്‌ ഉദ്യോഗസ്ഥരെയും  മറൈൻ എൻഫോഴ്‌സ്‌മെന്റിനെയും വിവരമറിയിച്ചു. ഫിഷറീസ് ബോട്ടിൽ മൃതദേഹം രാത്രി ഏഴോടെ കരക്കെത്തിച്ചു.  ധരിച്ച വസ്ത്രത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. 
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസും  അഴീക്കലിലെത്തി. ഭാര്യ: താഹിറ. മക്കൾ: ഷിബ് ലി, മുഹമ്മദ് സലീൽ, ജസീല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top