മലപ്പുറം
സംസ്ഥാന സീനിയർ ഫിഡെ റേറ്റഡ് ചെസ് ചാമ്പ്യൻഷിപ്പ് 29ന് കോട്ടക്കൽ പുത്തൂർ പീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 29, 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലാണ് മത്സരം. രണ്ട് റൗണ്ടുകൾ അടങ്ങുന്ന എട്ട് മത്സരങ്ങളാണ് നടക്കുക. നൂറിലധികം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വിജയികളായ നാലുപേർക്ക് നവംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനാവും.
29ന് രാവിലെ 10ന് കോട്ടക്കൽ നഗരസഭാ ചെയർപേഴ്‌സണ്‍ ബുഷ്‌റ ഷബീർ ഉദ്ഘാടനംചെയ്യും. ഒക്ടോബർ രണ്ടിന് സമാപനവും സമ്മാനദാനവും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്‌ഘാടനംചെയ്യും.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ എൽ ഹാഫിസ്, സിഇഒ കുഞ്ഞിമൊയ്തീൻ, ഓർഗനൈസിങ് സെക്രട്ടറി ബിനേഷ് ശങ്കർ, സി കെ മുഹമ്മദ് ഇർഷാദ്, അജിത്ത് സായ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..