02 December Friday

ജില്ലയില്‍ 91.59 ശതമാനം ഫയലുകളിൽ തീർപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
മലപ്പുറം
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 91.59 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ  ഫയൽ തീർപ്പാക്കൽ പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ 20 വകുപ്പുകൾ 90 ശതമാനത്തിനുമുകളിൽ ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്.  30നുള്ളിൽ പരമാവധി ഫയലുകൾ തീർപ്പാക്കി റിപ്പോർട്ട് ജില്ലാ പ്ലാനിങ് ഓഫീസർക്ക് കൈമാറാനും കലക്ടർ ആവശ്യപ്പെട്ടു.  റവന്യൂ വകുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത് മലപ്പുറം ജില്ലയിലാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top