02 December Friday

വികെടിയു ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
മലപ്പുറം
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (വികെടിയു) ജില്ലാ സമ്മേളനത്തിന്‌ ഞായറാഴ്‌ച നിലമ്പൂരിൽ തുടക്കമാവും. വൈകിട്ട്‌ നാലിന്‌ ചെട്ട്യാരങ്ങാടിയിൽനിന്ന്‌ വഴിയോര കച്ചവടക്കാരുടെ റാലി സംഘടിപ്പിക്കും. 
വൈകിട്ട്‌ അഞ്ചിന്‌ ചന്തക്കുന്ന്‌ ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത്‌  പൊതുസമ്മേളനം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യും. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി ശശികുമാർ, പി വി അൻവർ എംഎൽഎ, ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോർജ്‌ കെ ആന്റണി, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവർ സംസാരിക്കും.
തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്‌ഘാടനംചെയ്യും. 179 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വികെടിയു ജില്ലാ ജനറൽ സെക്രട്ടറി എം ബാപ്പുട്ടി, പ്രസിഡന്റ്‌ പി വി ഇസ്‌മായിൽ, സംസ്ഥാന കമ്മിറ്റിയംഗം അലവി പെരിന്തൽമണ്ണ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top