16 October Saturday

കൂടുതൽ വരിക്കാർ; പ്രചാരണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

മലപ്പുറം
ദേശാഭിമാനി ദിനപത്രത്തിന്‌ പുതിയ വരിക്കാരെ ചേർക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം. അഴീക്കോടൻ ദിനത്തിൽ തുടങ്ങിയ സ്‌ക്വാഡ്‌ പ്രവർത്തനം വെള്ളിയാഴ്‌ചയും തുടർന്നു. ബ്രാഞ്ചടിസ്ഥാനത്തിൽ വീടുകളും വാണിജ്യ–-വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
മലപ്പുറം ഏരിയയിൽ ആയിരം പുതിയ വരിക്കാരെ ചേർത്തു. മഞ്ചേരി ഏരിയയിൽ 500 പുതിയ വാർഷിക വരിക്കാരായി.കൊണ്ടോട്ടി ഏരിയയിൽ 6500 പുതിയ വരിക്കാരെ ചേർക്കും.  പ്രചാരണം തുടങ്ങി രണ്ടുദിവസത്തിനിടെ ആയിരം പേർ വരിക്കാരായി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസിന്റെ നേതൃത്വത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരുമാണ്‌ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top