16 October Saturday

കേന്ദ്ര പദ്ധതി തൊഴിലാളികൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പണിമുടക്കിയ കേന്ദ്ര പദ്ധതികളിലെ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയൻ മലപ്പുറം ഹെഡ്പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ധർണ

മലപ്പുറം
മിനിമം വേതനം 21,000 രൂപയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്ര പദ്ധതികളിലെ തൊഴിലാളികൾ ജില്ലയിൽ പണിമുടക്കി. കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവരാണ്‌ പങ്കെടുത്തത്‌. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലായിരുന്നു ധർണ. ജില്ലാ കേന്ദ്രമായ മലപ്പുറം ഹെഡ്പോസ്‌റ്റ് ഓഫീസിന് മുന്നിലെ സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി വി വിജയലക്ഷ്മി ഉദ്ഘാടനംചെയ്‌തു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്‌ ജമീല അധ്യക്ഷയായി. പി ജുവൈരിയ (ഐഎൻടിയുസി), കെ മജ്നു (കെഎസ്‌കെടിയു), പി ഇന്ദിര (സിഐടിയു) എന്നിവർ സംസാരിച്ചു.
    മറ്റിടങ്ങളിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ (വള്ളിക്കുന്ന്), കെ പി വിജയ (മങ്കട), ഷൈലജ മണികണ്ഠൻ (പൊന്നാനി), കെ വി പ്രസാദ് (മംഗലം), പി രാധാകൃഷ്‌ണൻ (പാണ്ടിക്കാട്), പി ടി രജിത (വണ്ടൂർ), കെ ഉഷ (തിരൂർ), എൻ അറമുഖൻ (പുലാമന്തോൾ), എം എം മുസ്തഫ (പെരിന്തൽമണ്ണ), ഇ ബാലകൃഷ്ണൻ (എടപ്പാൾ), വി പി ഭവിത (തെന്നല -പൂക്കിപ്പറമ്പ്), കെ പി കൃഷ്ണൻകുട്ടി (താഴേക്കോട്), പി ശോഭ (എടവണ്ണ), ഷാഹിനാബി (നിലമ്പൂർ) എന്നിവർ ഉദ്ഘാടനംചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top