26 October Monday

റാങ്കുകൾ കൂട്ടുകൂടിയെത്തി

ബഷീർ അമ്പാട്ട‌്Updated: Friday Sep 25, 2020

എൻജിനിയറിങ്‌ പ്രവേശന പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ തസ്ലിം ബാസിലും മൂന്നാം റാങ്ക് നേടിയ നിയാസ് മോനും

 
കൊണ്ടോട്ടി 
സ്‌കൂൾകാലം മുതൽ ഒരുമിച്ച്‌‌ പഠിച്ചവരാണ്‌   പി നിയാസ് ‌മോനും തസ്ലിം ബാസിലും. എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്കും അങ്ങനെ. ഫലം വന്നപ്പോഴും ഒ‌പ്പം മുന്നേറി. നിയാസ്‌ മോൻ മൂന്നാം റാങ്ക്‌ നേടിയപ്പോൾ തസ്ലിം ബാസിൽ ഏഴാം റാങ്ക്‌ സ്വന്തമാക്കി. പാല ബ്രില്ല്യന്റ് കോച്ചിങ്‌ സെന്ററിലായിരുന്നു പരിശീലനം. കൊട്ടൂക്കര പിപിഎം സ്‌കൂളിലായിരുന്നു രണ്ട് പേരുടെയും ഹൈസ്കൂൾ പഠനം. റാങ്കുകൾ കൂട്ടുകൂടിയെത്തിയ ആഹ്ലാദത്തിലാണ്‌ മുസ്ല്യാരങ്ങാടി ഗ്രാമം. 
നിയാസ് ‌മോൻ എസ്‌എസ്‌എൽസി–-പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയിട്ടുണ്ട്‌‌. കൊട്ടൂക്കര ഹൈസ്‌കൂളിലെ അധ്യാപകൻ പി ജമാലുദീൻ–-ഹഫ്‌സത്ത്‌ ദമ്പതികളുടെ മകനാണ്. എംബിബിഎസ് പൂർത്തിയാക്കിയ ഫാരിസ് മുഹമ്മദും കോഴിക്കോട് എൻഐടിയിലെ ബിടെക് വിദ്യാർഥി ഫവാസും സഹോദരങ്ങൾ.
തസ്ലിം ബാസിലും പത്താം ക്ലാസ്–- പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. കോഴിക്കോട് ഗവ. എൻജിനിയറിങ്‌ കോളേജിലെ അസി. പ്രൊഫസർ നാനാക്കൽ എം അബ്ദുൾ ജലീലിന്റെയും അരിമ്പ്ര ഹൈസ്കൂൾ അധ്യാപിക ഷറഫുന്നീസയുടേയും മകനാണ്. സഹോദരങ്ങൾ: തൻവീർ ജഹാൻ (ബിഎഡ് വിദ്യാർഥി), തസ്നി ജഹാൻ (പ്ലസ്ടു വിദ്യാർഥി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top