31 October Saturday

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
മലപ്പുറം
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്  എന്നിവിടങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 28, 29, 30 ഒക്‌ടോബർ ഒന്ന്, അഞ്ച് തീയതികളിലാണ് നറുക്കെടുപ്പ്.  ഓരോ ബ്ലോക്കിനുകീഴിൽ വരുന്ന പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ചാണ്  സമയം.  പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് 28, 29, 30, ഒക്‌ടോബർ ഒന്ന് തീയതികളിലാണ്‌. 
നിലമ്പൂർ ബ്ലോക്കിന് കീഴിൽ വരുന്ന പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് 28ന് രാവിലെ 10നും വണ്ടൂർ പകല്‍ 11.30നും മലപ്പുറം രണ്ടിനും വേങ്ങര 3.30നും നടക്കും. 29ന് രാവിലെ 10ന് മങ്കട, പകൽ 11.30ന് കൊണ്ടോട്ടി,  2.15ന് കുറ്റിപ്പുറം, 3.45ന് തിരൂരങ്ങാടി. 
30ന് രാവിലെ 10ന് അരീക്കോട്, പകൽ 12ന് കാളികാവ്, 2.45ന് പെരിന്തൽമണ്ണ, ഒക്‌ടോബർ ഒന്നിന് രാവിലെ 10ന് തിരൂർ, പകൽ 11.30ന്  താനൂർ, 2.15ന് പൊന്നാനി, 3.15ന് പെരുമ്പടപ്പ് ബ്ലോക്ക്‌. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് ഒക്‌ടോബർ അഞ്ചിന് രാവിലെ 10നും ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പ് വൈകിട്ട് നാലിനും നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top