19 September Thursday

പാതാറിലേക്ക്‌ കെഎസ്ആർടിസി സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

പാതാറിലേക്കുള്ള കെഎസ്ആർടിസി സർവീസ് കണ്ടക്ടർക്ക് ടിക്കറ്റ് മെഷിന്‍ കൈമാറി പി വി അൻവർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 നിലമ്പൂർ 

പ്രളയക്കെടുതിയിൽ തകർന്ന പാതാറിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. പി വി അൻവർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ കെഎസ്ആർടിസി താൽക്കാലിക സർവീസ് ആരംഭിച്ചത്. പാതാർ - പോത്ത്കല്ല് -മഞ്ചേരി സർവീസ്‌ നിലമ്പൂർ കെഎസ്ആർടിസി  ഡിപ്പോയിൽ ടിക്കറ്റ് മെഷിന്‍ കണ്ടക്ടർക്ക് കൈമാറി പി വി അൻവർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. 
ഡിപ്പോയിൽനിന്ന് പാതാറിലേക്കുള്ള ആദ്യ സർവീസിൽ യാത്രക്കാർക്കൊപ്പം പി വി അൻവർ എംഎൽഎയും മുൻനിരയിൽ ഇടംപിടിച്ചു. പ്രളയത്തെ തുടർന്ന്‌ സർവീസ്‌ നിലച്ചപ്പോൾ എംഎൽഎ ഇടപെട്ടതോടെ കെഎസ്ആർടിസി കോഴിക്കോട് എക്സിക്യൂട്ടീവ് ഡയറക്ടറാണ് സർവീസിന് ഉത്തരവിട്ടത്.  
രാവിലെ ഏഴിന്‌ നിലമ്പൂരിൽനിന്ന് പുറപ്പെട്ട് എട്ടിന്  പാതാർ എത്തി. 
8.10ന് പാതാറിൽനിന്ന്  തിരിച്ച് മഞ്ചേരിയിലേക്കും മഞ്ചേരിയിൽനിന്ന് 10.20ന് പുറപ്പെട്ട് പാതാറിൽ എത്തും. പാതാറിൽനിന്ന് പകൽ ഒന്നിന്‌ പുറപ്പെട്ട് മഞ്ചേരിയിൽ എത്തും. 
 3.10ന് മഞ്ചേരിയിൽനിന്ന് പുറപ്പെട്ട് പാതാറിലെത്തും. 5.30ന്‌ പാതാറിൽനിന്ന് മഞ്ചേരിയിലേക്കും സർവീസ് നടത്തും.കെഎസ്ആർടിസി  സർവീസ് പാതാറിലേക്ക് ആരംഭിക്കുന്നതും ആദ്യമായാണ്. 
പ്രധാന വാർത്തകൾ
 Top