28 September Tuesday
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 
15.91 ശതമാനം

രോഗികൾ 2816

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

 

മലപ്പുറം 
ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് പേർക്കുൾപ്പെടെ 2816 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 15.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2707 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 35 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്തുനിന്നെത്തിയ ഏഴ് പേർക്കും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ 64 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 
2401 പേർ രോഗമുക്തരായി. ഇതോടെ രോഗം മാറിയവരുടെ എണ്ണം 3,60,337 ആയി. 59,100 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 20,030 പേർ ചികിത്സയിലുണ്ട്‌. കോവിഡ് ആശുപത്രികളിൽ 698 പേരും സിഎഫ്‌എൽടിസികളിൽ 399 പേരും 126 പേർ സിഎസ്‌എൽടിസികളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുകീഴിലെ ഡിസിസികളിൽ 460 പേരും ശേഷിക്കുന്നവർ വീടുകളിലുമാണ് കഴിയുന്നത്. ഇതുവരെ 1441 പേർ മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top