28 September Tuesday

വാക്‌സിനേഷൻ; 14.76 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

 

മലപ്പുറം
ജില്ലയിൽ ഇതുവരെ 14,76,002 പേർ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. 10,55,652 പേർ ഒന്നാം ഡോസും 4,20,350 പേർ രണ്ടാം ഡോസുമാണ്‌ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 2,44,105 പേർക്ക് ഒന്നാം ഡോസ് വാക്സിനും 54,472 പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസിന്‌ മുകളിൽ പ്രായമുള്ള 7,11,401 പേർക്ക് ആദ്യ ഡോസ് വാക്സിനും 3,03,146 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ആരോഗ്യ പ്രവർത്തകരിൽ 44,099 പേർക്ക് ഒന്നാം ഡോസും 30,386 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ്‌ മുന്നണി പോരാളികളിൽ 22,500 പേർക്ക് ഒന്നാം ഡോസും 19,446 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. ഇത് കൂടാതെ പോളിങ്‌ ഉദ്യോഗസ്ഥരിൽ 33,547 പേർ ഒന്നാം ഡോസും 12,900 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top