25 July Sunday

തോളിൽ കിടന്ന പൊന്നുമോൾക്ക് 
തുടിപ്പുണ്ടായിരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

മൊയ്്്തീൻ

 മലപ്പുറം

കരിങ്കയം കടവിൽനിന്നുള്ള നിലവിളിയും അസാധരണ കൂട്ടക്കരിച്ചിലും കേട്ട് അപകടം മനസ്സിലാക്കിയാണ് കോഴി ഫാം തൊഴിലാളിയായ കുഴിക്കാടൻ മൊയ്തീൻ പുഴയിലേക്ക് ചാടിയത്. കുറ്റിക്കടവിൽനിന്ന്  കരിങ്കയം കടവിലേക്ക് നീന്തി അടുക്കുന്നതിനിടെ പുഴയിൽ എതിരെ നീന്തി അടുക്കുന്നവർ ആഴമേറിയ കയത്തിലേക്ക് ചൂണ്ടിക്കാണിച്ചു. ഇതോടെ മനസ്സിലായി  ആരോ കയത്തിൽ പെട്ടിട്ടുണ്ടെന്ന്. ഉടൻ കയത്തിന് മീതെ വട്ടമിട്ട് നീന്തി. ഒരു കൈ തടഞ്ഞു. അത് 13 വയസുള്ള ഫാത്തിമ ഫിദയുടേതായിരുന്നു. 
കുട്ടിയെ തോളിലിട്ട് കരയിലേക്ക് കുതിച്ചു. കുട്ടിയെ കൈമാറുംവരെ പ്രതീക്ഷ തോന്നിയിരുന്നു, രക്ഷപ്പെടും ആ പൊന്നുമോളെന്ന്. ‘പക്ഷേ, പിന്നീടെത്തിയ വാർത്ത നിരാശപ്പെടുത്തി’ മൊയ്തീന്റെ വാക്കുകൾ വിങ്ങി. പുഴക്കരയിലെ ഫാമിൽ ജോലി എടുക്കുന്നതിനിടെയാണ് മൊയ്തീൻ രക്ഷാപ്രവർത്തനത്തിനായി പുഴയിൽ ചാടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top