11 December Wednesday
പ്ലസ‌് വൺ സീറ്റ‌്

എംഎസ‌്എഫുകാർ മാർച്ച‌് ചെയ്യേണ്ടത‌് പാണക്കാട്ടേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
മലപ്പുറം 
മുസ‌്ലിംലീഗ‌് മന്ത്രിമാർ കാലങ്ങളായി വിദ്യാഭ്യാസവകുപ്പ‌് കൈകാര്യംചെയ‌്തപ്പോൾ മലബാർ മേഖലക്ക‌് കടുത്ത അവഗണനയായിരുന്നു ഫലമെന്നതിനാൽ പ്ലസ‌് വൺ സീറ്റ‌് വിഷയത്തിൽ എംഎസ‌്എഫുകാർ പാണക്കാട്ടേക്കാണ‌്  മാർച്ച‌് നടത്തേണ്ടതെന്ന‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ പറഞ്ഞു. ജില്ലയിൽ  ഹയർ സെക്കൻഡറി പഠനം ആഗ്രഹിക്കുന്ന അർഹരായ മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കുമെന്നാണ‌് പ്രതീക്ഷ.  പ്രവേശന നടപടി പൂർത്തിയാകുന്ന മുറയ‌്ക്ക‌് ബാച്ച‌് പുനഃക്രമീകരണംവഴി പ്രശ‌്നം പരിഹരിക്കാനാകും. എന്നിട്ടും അപേക്ഷകർ ബാക്കിയുണ്ടെങ്കിൽ സീറ്റ‌് വർധനയടക്കം പരിഗണിക്കുമെന്ന‌് മന്ത്രി ഉറപ്പുപറഞ്ഞിട്ടുണ്ട‌്.  
മന്ത്രിയെ നേരിൽക്കണ്ട‌് എസ‌്എഫ‌്ഐ പ്രശ‌്നം ഉന്നയിച്ചിരുന്നു. ആസാദി മുദ്രാവാക്യം കോമാളിത്തരത്തിന‌് ഉപയോഗിക്കാനുള്ളതല്ലെന്നും സക്കീർ പറഞ്ഞു. എംഎസ‌്എഫ‌് മാർച്ചിൽ മുദ്രാവാക്യം തെറ്റായി ഉപയോഗിച്ചത‌് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.
പ്രധാന വാർത്തകൾ
 Top