27 September Wednesday

വിസ്‌മയം 
 വിസ്‌മിത

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 പൊന്നാനി

ആഗ്രഹവും അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വിസ്‌മയംതീർക്കാമെന്ന്‌ തെളിയിച്ച്‌ എടക്കര  പാലേമാട് എസ്‌വിപികെ കോളേജ്‌ വിദ്യാർഥി വിസ്‌മിത. അടങ്ങാത്ത ആഗ്രഹംകൊണ്ടുമാത്രം നൃത്തലോകത്തെത്തിയ വിസ്‌മിത  കുച്ചിപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി തന്റെ വഴി ഒന്നുകൂടി ഉറപ്പിച്ചു. എടവണ്ണ പത്തപ്പിരിയത്തെ കെട്ടിട നിർമാണ തൊഴിലാളിയായ വിശ്വനാഥൻ സാമ്പത്തിക പരാധീനതയ്‌ക്കിടയിലും മകളുടെ താൽപ്പര്യംകണ്ടാണ്‌ 10 വർഷംമുമ്പ്‌ നൃത്തം പഠിക്കാൻ അയച്ചത്‌. 
ഭാര്യ സുജാത പൂർണപിന്തുണ നൽകി. അധ്യാപകനായി പത്തപ്പിരിയത്തെ മുദ്ര നൃത്ത വിദ്യാലയത്തിലെ ഷിബു വെള്ളാപ്പുറത്തെയും ലഭിച്ചപ്പോൾ വിസ്‌മിതയ്‌ക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം വർഷ ഫങ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിനിയായ വിസ്‌മിത വ്യാഴാഴ്ച മോഹിനിയാട്ടത്തിലും  മത്സരിക്കും. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ നന്ദന ബാബുരാജും കുച്ചിപ്പുടിയിൽ ഒന്നാംസ്ഥാനം പങ്കിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top