27 September Wednesday

നിഷ്‌പ്രയാസം പാർവതി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 പൊന്നാനി 

അച്ഛനും അമ്മയും പകർന്നുനൽകിയ സംഗീതവഴിയിലൂടെ നടന്ന പാർവതി കൃഷ്ണന്  കഥകളിസംഗീതത്തിൽ ഒന്നാംസ്ഥാനം. 17 വർഷമായി സംഗീതം പഠിക്കുകയാണ്‌  ഈ കോഴിക്കോട്‌ മാങ്കാവ്‌ സ്വദേശി. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഡിഗ്രി ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. എൽകെജിയിൽ പഠിക്കുമ്പോൾ അച്ഛൻ ബിജു കൃഷ്ണനും അമ്മ  സുചിത്ര വർമയുമാണ്‌ സംഗീതലോകത്തേയ്‌ക്ക്‌ കൈപിടിച്ചത്‌. നിലവിൽ ആറ്റുവാശേരി മോഹനൻപിള്ളയുടെയും കലാനിലയം  ഹരിയുടെയും ശിക്ഷണത്തിലാണ് പഠനം. സഹോദരി ലക്ഷ്മി കൃഷ്ണയോടൊപ്പം സംഗീതകച്ചേരി അവതരിപ്പിക്കുന്നു. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്  പാർവതിക്ക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top