28 September Thursday

സബാഷ് സബിൻ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

പൊന്നാനി

തന്റെ അവസാന കലോത്സവത്തിൽ കൊട്ടിക്കയറിയ കെ എസ് സബിന്‌ തബലയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം. കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എംഎ ഇംഗ്ലീഷ് നാലാം സെമസ്റ്റർ വിദ്യാർഥിയാണ്. 2019ൽ കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ അവസാനമായി നടന്ന സി സോണിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനമായിരുന്നു. പിന്നീട് കലോത്സവമുണ്ടായില്ല. അവസാന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ സന്തോഷത്തിലാണ് സബിൻ വേദിവിട്ടത്. കെ സി സ്ലീബ–- സി തബീല ജോർജ് ദമ്പതികളുടെ മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top