പൊന്നാനി
ചെണ്ടകൊട്ടി ശ്രീജയനാഥനെ തോൽപ്പിക്കുക പ്രയാസമാണ്. ഇത്തവണയും അവൻ അനായാസം കൊട്ടിക്കയറിയപ്പോൾ ഒന്നാം സ്ഥാനം എ ഗ്രേഡോടെ കൂടെപ്പോന്നു. ചങ്ങരംകുളം വളയംകുളം അസബ കോളേജിലെ എംഎസ്‌സി ഫിസിക്സ് നാലാം സെമസ്റ്റർ വിദ്യാർഥിയായ ടി എം ശ്രീജയനാഥൻ പത്ത് വർഷമായി കലോത്സവ വേദിയിലുണ്ട്.
എട്ടാം ക്ലാസുമുതൽ അവസാനം നടന്ന ഇന്റർ സോൺ കലോത്സവത്തിനുവരെ മികച്ച നേട്ടങ്ങൾ കൈവരിച്ചു. രാജ്യത്തിന് പുറത്തുപോയും പരിപാടികൾ അവതരിപ്പിക്കുന്ന അച്ഛൻ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ കീഴിലാണ് പരിശീലനം. സഹോദരൻ ശ്രീശൈലനാഥനും കൊട്ടുകാരനാണ്. ആർ എസ് ശ്രീലതയാണ് അമ്മ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..