പൊന്നാനി
മലയാള കവിതാ രചന മത്സരത്തിന് ‘ആരവമൊഴിഞ്ഞ കടവ്' വിഷയം കിട്ടിയപ്പോൾ കെ കെ അനുഷയ്ക്ക് ആദ്യം തോന്നിയത് കടവിൽനിന്ന് ആളുകൾ എങ്ങനെ ഒഴിയുമെന്നാണ്.
കടവുകൾ കൂടിച്ചേരലുകളുടെ ഇടമല്ലേ... അല്ല അഭയാർഥികളുടെയും ഇടമാണത്.
സ്വന്തംനാട്ടിൽനിന്ന് പലായനംചെയ്യുന്നവരും ഏതെങ്കിലും കടവിലാണ് അഭയംതേടാറ്. മനസ്സിൽ തെളിഞ്ഞത് അവൾ കടലാസിലേക്ക് പകർത്തി. ഫലംവന്നപ്പോൾ എ ഗ്രേഡോടെ ഒന്നാംസ്ഥാനം. കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ എംഎ മലയാളം രണ്ടാം സെമസ്റ്റർ വിദ്യാർഥിയായ അനുഷ വടകര സ്വദേശി കെ കെ ഹരിദാസന്റെയും പ്രേമജയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..